ആശയവിനിമയത്തിന്റെ ധര്‍മങ്ങള്‍ Functions of communication
ആശയവിനിമയത്തിന്റെ പ്രാഥമിക ധര്‍മങ്ങള്‍-അറിയിക്കുക,വിദ്യ പകരുക, ആനന്തിപ്പിക്കുക ,ആളുകളെ അനുനയിപ്പിക്കുക എന്നിവയാണ്
ചില പ്രാധമിക ധര്‍മങ്ങള്‍ ചുവടെ നല്‍ക്കുന്നു.
1. വിദ്യാഭ്യാസവും നിര്‍ദേശങ്ങളും.(Education and Instruction)
നമ്മള്‍ ജനിച്ചത് മുതല്‍ തന്നെ വീടില്‍നിന്ന് വിദ്യ അഭ്യസിക്കുന്നു. പിന്നീട് സ്‌കൂള്‍ ജീവിതത്തിലും വിദ്യ പ്രധാനം ആണ്.ആശയവിനിമയത്തിലൂടെ നാം വിദ്യ നേടുന്നു. അതിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും ഗുണം ലഭിക്കുന്നു. ഇതിലൂടെ ബോധവല്‍ക്കരണം നടക്കുന്നു. വിദ്യഭ്യാസമുള്ള മനുഷ്യന് സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കുകയും അതുവഴി അവന് സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാനും സാധിക്കും.
2.അറിവ്(Information)
അറിവിലെങ്കില്‍ ജീവിതത്തില്‍ നാം തോറ്റുപോവും. അറിവ് എത്രലഭിക്കുന്നുവോ അത്രത്തോളം നാം ജീവിതത്തില്‍ വിജയിക്കുന്നു. ആശയവിനിമയത്തിലൂടെ നമ്മുക്ക് ധാരാളം അറിവ് ലഭിക്കുന്നു.ചുറ്റുപാടകളില്‍ നിന്ന് കണ്ടും കേട്ടും വായിച്ചും അറിവ് ശേഖരിക്കുന്നു. നമ്മുടെ ചുറ്റും സംഭവിക്കുന്ന സംഭവികാസങ്ങള്‍- ഉദാഹരണമായി യുദ്ധം,അപായം,പ്രതിസന്ധി,ക്ഷാമം എന്നിവയില്‍ നിന്ന് അറിവ് നമ്മെ സഹായിക്കുന്നു.
3.വിനോദം (Entertainment)
വിനോദം നമ്മെ ജീവിത സാഹചര്യങ്ങളില്‍ നാം അനുഭവിക്കുന്ന ടെന്‍ഷനില്‍നിന്ന് മോചനം ലഭിക്കുന്നു. വിനോദം മനുഷ്യന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായാണ് പുതിയ കാലത്തെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആശയവിനിമയതത്തിലൂടെ നമ്മുക്ക് ആനന്ദം ലഭിക്കുന്നു. ഉദാഹരണമായി സിനിമ,ടെലിവിഷന്‍,റേഡിയോ,നാടകം,മ്യൂസിക്ക്,പുസ്തകം,കോമഡി,ഗൈംമ്‌സ് ഇവയലാം നമ്മുക്ക് ആനന്തം പകരുന്നു.
4.ചര്‍ച്ച (Discussion)
ചര്‍ച്ച ജനങ്ങളെ വിത്യസ്ത വ്യക്തികളുടെ അഭിപ്രായങ്ങളെ അറിയുവാന്‍ സഹായിക്കുന്നു. വിത്യസ്ഥരീതിയിലുളള പ്രതേയശാസ്ത്രം പിന്‍തുടരുന്നവരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്ഥമായിക്കും. അത് മനസിലാക്കാന്‍ ചര്‍ച്ച നമ്മെ സഹായിക്കുന്നു. അവരുടെ നിലപാടുകള്‍ എന്തുകൊണ്ട് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നു എന്ന് നാം വേര്‍തിരിച്ച് മനസിലാക്കുന്നു.ആശയവിനിമയത്തിന്റെ മറ്റൊരു ഉദാഹരണം ആണ് ചര്‍ച്ച.
5.പ്രേരിപ്പിക്കല്‍(persuasion)
പ്രേരപ്പിക്കലിന്റെ ഒരു ഉദാഹരണം ആണ് പരസ്യം. അത് നമ്മളെ ഉല്‍പ്പന്നങ്ങളെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ജനനന്മക്കായി പ്രവര്‍ത്തിക്കാനും പ്രേരണ സഹായിക്കുന്നു.എന്നാല്‍ നമ്മളെ കെണിയില്‍ കൊണ്ട് എത്തിക്കുന്ന പ്രേരണ ഉണ്ട്.അതിനെ തിരിച്ചറിയാനുള്ള കഴിവ് നാം വികസിപ്പിച്ചടുക്കണം. ആശയവിനിമയത്തിന്റെ ധര്‍മങ്ങളില്‍ മറ്റൊരു ഉദാഹരണം ആണ് ഇത്.
6.സാംസ്‌കാരിക പ്രചാരം.(Cultural Promotion)
ആശയവിനിമയം കാരണം സംസ്‌കാരം ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയുന്നു.വേഷം, ഭാഷ, എന്നിവ സാംസ്‌കാരിക കൈമാറ്റത്തിലൂടെ നിലനിര്‍ത്തുന്നു.അതിലൂടെ സംസ്‌കാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
7.ഏകീകരണം(Integration)
ആശയവിനിമയത്തിലൂടെ വ്യത്യസ്ഥരാജ്യത്തുള്ള മനുഷ്യര്‍ വ്യത്യസ്ഥ സംസ്‌കാരം ,ഭാഷ,എനിവ മനസിലാക്കുന്നു.ആഗോളതലത്തിലുള്ള ഏകീകരണം ഇതിലൂടെ സാധ്യംമാകും.വ്യത്യസ്ഥ സംസ്‌കാരം പഠിക്കുന്നതിലൂടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റംവാരുത്താന്‍ സാധിക്കും
അഭിപ്രായങ്ങളൊന്നുമില്ല